'കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരനാണ്, വേദനകള്‍ സധൈര്യം പറയു', ആ പെണ്‍കുട്ടിയോട് റിനി ആന്‍ ജോര്‍ജ്

വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും നിനക്കൊപ്പം കേരളത്തിന്റെ മനസാക്ഷി ഉണ്ടെന്നും റിനി
Kerala Actor Rini Ann George
Kerala Actor Rini Ann George
Updated on
1 min read

കൊച്ചി: പ്രമുഖ യുവ രാഷ്ട്രീയ നേതാവ് മോശമായ പെരുമാറിയെന്ന വെളിപ്പെടുത്തലിലൂടെ കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട സിനിമ താരം റിനി ആന്‍ ജോര്‍ജിന്റെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇരയുടെ വേദനകള്‍ തുറന്ന് പറയാന്‍ ആവശ്യപ്പെടുന്ന പോസ്റ്റാണ് റിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിമര്‍ശനങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും നിനക്കൊപ്പം കേരളത്തിന്റെ മനസാക്ഷി ഉണ്ടെന്നും റിനി പോസ്റ്റില്‍ പറയുന്നു.

Kerala Actor Rini Ann George
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍, എല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍; ഗര്‍ഭച്ഛിദ്ര ആരോപണം അന്വേഷിക്കും

റിനി തുടങ്ങിവച്ച വെളിപ്പെടുത്തലിന് പിന്നാലെ ഉയര്‍ന്ന നിരവധി ആക്ഷേപങ്ങള്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ തിരിയുകയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നഷ്ടമാകുന്നതിലേക്കും നയിച്ചിരുന്നു. പിന്നാലെയാണ് പുതിയ പോസ്റ്റ് എത്തുന്നത്.

Kerala Actor Rini Ann George
ഓണത്തിരക്ക്: അധിക സര്‍വീസുകളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

പോസ്റ്റ് പൂര്‍ണരൂപം-

അവളോടാണ്...

പ്രിയ സഹോദരി...

ഭയപ്പെടേണ്ട...

വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട...

നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്...

ഒരു ജനസമൂഹം തന്നെയുണ്ട്...

നീ അല്ല കരയേണ്ടത്... നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം...

കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരന്‍ ആണ്...

നീ പുറത്തു വരൂ... നിനക്കുണ്ടായ വേദനകള്‍ സധൈര്യം പറയു...

നീ ഇരയല്ല

നീ ശക്തിയാണ്... നീ അഗ്‌നിയാണ്...

Summary

Kerala Actor Rini Ann George new Instagram post to address survivor asking to open up about her pain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com