ആന്റണിയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ?, നൂറ് കടന്ന് യുഡിഎഫ്; എല്‍ഡിഎഫിനെ കാത്തത് തിരുവനന്തപുരവും പാലക്കാടും മാത്രം

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ പടയോട്ടം
P K Kunhalikkutty, V D Satheesan
P K Kunhalikkutty, V D Satheesan, Sunny Josephഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ തകര്‍ത്ത് യുഡിഎഫിന്റെ പടയോട്ടം. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള വോട്ടെണ്ണലിന്റെ കണക്ക് അനുസരിച്ച് യുഡിഎഫ് 103 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫ് 35 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്‍ഡിഎ രണ്ടിടത്താണ് ലീഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് മാത്രം 63 ഇടത്താണ് മുന്നിട്ട് നില്‍ക്കുന്നത്. സിപിഎം 25 ഇടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് ഘടകകക്ഷിയായ ലീഗ് 23 ഇടത്താണ് ലീഡ് ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ 9 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴ്, ആര്‍എസ്പി 3, ആര്‍എംപി 1, സിഎംപികെഎസ് സി 1 എന്നിങ്ങനെയാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ലീഡ് നില.

2001ന് ശേഷം ആദ്യമായാണ് യുഡിഎഫിന്റെ സീറ്റ് നില നൂറ് കടക്കുന്നത്. അന്ന് എ കെ ആന്റണിയുടെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2001ല്‍ 101 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. ഇത്തവണ 103 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നത്. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം എന്നി ജില്ലകള്‍ തൂത്തുവാരിയാണ് യുഡിഎഫ് ലീഡ് ഉയര്‍ത്തിയത്.

P K Kunhalikkutty, V D Satheesan
'കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച , രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ'

കോഴിക്കോട് 13ല്‍ 12 ഇടത്തും പാലക്കാട് 12ല്‍ അഞ്ചിടത്തും തൃശൂരില്‍ 13ല്‍ ഏഴിടത്തും ആലപ്പുഴയില്‍ 9ല്‍ ആറിടത്തും പത്തനംതിട്ടയില്‍ അഞ്ചില്‍ നാലിടത്തും കൊല്ലത്ത് 11ല്‍ 9 ഇടത്തും തിരുവനന്തപുരത്ത് 14ല്‍ അഞ്ചിടത്തും കാസര്‍കോട് അഞ്ചില്‍ നാലിടത്തും കണ്ണൂരില്‍ 11ല്‍ ആറിടത്തുമാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എല്‍ഡിഎഫിന് തിരുവനന്തപുരത്തും പാലക്കാടും മാത്രമാണ് മുന്നിട്ടുനില്‍ക്കാന്‍ സാധിച്ചത്.

P K Kunhalikkutty, V D Satheesan
ലീഡ് തിരിച്ചുപിടിച്ച് പിണറായി; 3659 വോട്ടുകള്‍ക്ക് മുന്നില്‍
Summary

kerala assembly election result 2026 updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal, VD Satheesan
 today top five news
VD Satheesan cabinet meeting
BJP and NDA coalition now govern 22 regions across India as of 2026
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com