‘ഒരു കാരണവശാലും കൊടുക്കില്ല’; മുഖ്യമന്ത്രി ഇരുന്ന് പറഞ്ഞത് 'ഓഫ് ദി റെക്കോര്‍ഡ്', രേഖയില്‍ ഉണ്ടാവില്ലെന്ന് സ്പീക്കര്‍

കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതിന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ
thiruvanchoor radhakrishnan
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫയൽ
Updated on
1 min read

കൊച്ചി: നിയമസഭയിൽ അം​ഗങ്ങൾ‌ ഇരുന്ന് പറയുന്നത് ഓഫ് ദ റെക്കോർഡ് ആണെന്നും എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമേ സഭാ രേഖകളിൽ ഉണ്ടാകൂ എന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കുട്ടനാടിന്റെ അവധി ആവശ്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതിന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 29നു കുട്ടനാട് താലൂക്കിനു പ്രാദേശിക അവധി അനുവദിക്കണമെന്നു കുട്ടനാട് എംഎൽ‌എ റെജി ചെറിയാൻ സബ്മിഷൻ അവതരിപ്പിച്ചതിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് വിവാദമായത്.

പരിശോധിച്ചു തീരുമാനിക്കാ’മെന്നു സബ്മിഷനു മറുപടി പറഞ്ഞ മുഖ്യമന്ത്രി സീറ്റിൽ ഇരിക്കുന്നതിനിടെ, അടുത്തിരുന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്നു പറയുന്ന വിഡിയോ ക്ലിപ് പ്രചരിച്ചതോടെയാണു വിവാദമുണ്ടായത്.

ഔദ്യോഗികമായി മുഖ്യമന്ത്രി നൽകിയ മറുപടി ഇതാണ്: ‘മൂലം വള്ളംകളിക്കു മുൻവർഷങ്ങളിൽ അവധി നൽകിയിരുന്നില്ല. വിശേഷ ദിവസങ്ങളിൽ പ്രാദേശികമായി അവധി കലക്ടർമാർക്കു പരിഗണിക്കാവുന്നവയുടെ പട്ടികയിലും മൂലം വള്ളംകളിയില്ല. പൊതു അവധികളും പ്രാദേശിക അവധികളും പുതുതായി വേണ്ടെന്നാണു പൊതുവായി സ്വീകരിച്ചിരുന്ന നിലപാട്. അതുകൊണ്ട് ഇത്തരത്തിൽ അവധികൾ അനുവദിച്ചിരുന്നില്ല. മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിന് അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ചു തീരുമാനിക്കും. എന്നാണ് സഭയിൽ എഴുന്നേറ്റ് നിന്ന് മറുപടി നൽകിയത്. ഈ മറുപടി നൽകി ഇരുന്ന ശേഷമുള്ള കമന്റാണ് സഭയിലെ മൈക്ക് പിടിച്ചെടുത്തതും പുറത്തുവന്നതും.

thiruvanchoor radhakrishnan
വടക്കഞ്ചേരിയിൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം തിരിച്ചുപിടിക്കാൻ സിപിഎമ്മിന് അവസരം
thiruvanchoor radhakrishnan
വടക്കഞ്ചേരിയിൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം തിരിച്ചുപിടിക്കാൻ സിപിഎമ്മിന് അവസരം
thiruvanchoor radhakrishnan
യൂട്യൂബർമാരുടെ ഒഴുക്ക് വില്ലനായി; 'ബാലൻ' ബസ് സ്‌റ്റോപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍
Summary

Kerala Assembly Speaker Clarifies 'Off-the-Record' Rules: Controversy surrounding the Kerala Assembly Speaker's clarification about off-the-record statements made while seated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thiruvanjoor Shanimol
Kerala Assembly
AIADMK internal rift
Thiruvanjoor Speaker
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com