ആശങ്കയൊഴിയാതെ മലപ്പുറം; ഇന്ന് 3193 രോഗികള്‍; കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

സംസ്ഥാനത്ത് ഇന്ന ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയില്‍. 3193പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍കോട് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 21,613 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂര്‍ 2468, പാലക്കാട് 2291, മലപ്പുറം 2015, കോഴിക്കോട് 2138, വയനാട് 504, കണ്ണൂര്‍ 769, കാസര്‍ഗോഡ് 867 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,167 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,29,465 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com