

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവും പറവൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ വിഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രബുദ്ധ കേരളത്തിനു നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്. യുഡിഎഫ് സ്ഥാനാർഥികൾക്കായി രാപ്പകൽ പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം ഹൃദയാഭിവാദ്യങ്ങളും നേർന്നു.
വിഡി സതീശന്റെ കുറിപ്പ്
പ്രബുദ്ധ കേരളത്തിന് നന്ദി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങള്‍. കേരളം ജയിക്കും UDF നയിക്കും.
വോട്ടർമാർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേര്‍ന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates