നിലമ്പൂരില്‍ വേദനയായി വി വി പ്രകാശ്, ആദ്യ റൗണ്ടുകളില്‍ മുന്നില്‍ 

വോട്ടെണ്ണലിന് തൊട്ടുമുന്‍പ് മരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് നിലമ്പൂര്‍ മണ്ഡലത്തില്‍ മുന്നില്‍
വി വി പ്രകാശ്/ ഫെയ്‌സ്ബുക്ക്
വി വി പ്രകാശ്/ ഫെയ്‌സ്ബുക്ക്
Updated on
1 min read

മലപ്പുറം: വോട്ടെണ്ണലിന് തൊട്ടുമുന്‍പ് മരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് നിലമ്പൂര്‍ മണ്ഡലത്തില്‍ മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ പി വി അന്‍വറാണ് എതിരാളി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ കേരളത്തെ നൊമ്പരപ്പെടുത്തി വി വി പ്രകാശ് ഹൃദയാഘാതം വന്ന് മരിച്ചത്. 

മലപ്പുറം ജില്ലയില്‍ 16 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, തിരുരങ്ങാടി എന്നി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. കൊണ്ടോട്ടി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയും, പെരിന്തല്‍മണ്ണയില്‍ കെ പി എം മുസ്തഫയും തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്തുമാണ് ലീഡ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com