കേരള എക്പ്രസിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു; കോട്ടയം വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു

കേരള എക്പ്രസിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു; കോട്ടയം വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. 

ആളപായമില്ല. കോട്ടയം വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. 

കഴിഞ്ഞ ദിവസം പുതുക്കാടിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER