വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

രാഷ്ട്രീയ സമവായം ഉണ്ടായാല്‍ ആണവ നിലയം സ്ഥാപിക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു
Sunny Joseph, VD Satheesan
മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രി വിഡി സതീശനും ഫയൽ
Edited By:
Updated on
2 min read

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. വൈദ്യുതി പ്രതിസന്ധിയാണ് ഏറെക്കാലമായി അകറ്റിനിര്‍ത്തിയിരുന്നതും രാഷ്ട്രീയമായി ഏറെ പ്രശ്‌നസാധ്യതയുള്ളതുമായ ഒരു സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുന്‍പ് രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി ഈ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആലോചിക്കുന്നു.

Sunny Joseph, VD Satheesan
സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതിക്ഷാമവും അടിയന്തര വൈദ്യുതി കരാറുകള്‍ക്കുള്ള തടസ്സങ്ങളും കണക്കിലെടുക്കുമ്പോള്‍, സംസ്ഥാനം എല്ലാ സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ആണവ നിലയം എന്ന നിര്‍ദേശം മുമ്പും ഉയര്‍ന്നു വന്നിരുന്നെങ്കിലും, രാഷ്ട്രീയ സമ്മര്‍ദ്ദവും സാമൂഹിക-പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പും കാരണം സര്‍ക്കാരുകള്‍ക്ക് മുന്നോട്ടു പോകാനായിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിനുള്ള പരിമിതികള്‍, കാലാവസ്ഥ വ്യതിയാനം, കാലവര്‍ഷത്തിലെ മഴക്കുറവ് തുടങ്ങിയവയെല്ലാം സര്‍ക്കാരിനെ, വൈദ്യുതിയുടെ ബദല്‍ സ്രോതസ്സുകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നു.

'ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം അവിടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെട്ടാല്‍ അത് ആ സംസ്ഥാനത്തിന് നല്‍കണമെന്ന വ്യവസ്ഥയോടെയുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ' മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

'ആണവ നിലയം- ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാര്‍'

ധൃതിപിടിച്ച തീരുമാനങ്ങളെടുക്കുന്നതിന് പകരം, ആണവ നിലയം സ്ഥാപിക്കുന്നതിലെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതേസമയം, പുതിയ ആണവനിലയം സ്ഥാപിച്ചാല്‍ തമിഴ്നാട്ടിലെ കൂടംകുളം പോലുള്ള ആണവ നിലയങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കേരളത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ചീമേനിയില്‍ ആണവ നിലയം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം മുമ്പ് സര്‍ക്കാര്‍ തലത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് ഞായറാഴ്ച കര്‍ണാടക വൈദ്യുതി മന്ത്രി കെ ജെ ജോര്‍ജുമായി ചര്‍ച്ച നടത്തിയിരുന്നു. വൈകീട്ടത്തെ പീക്ക് അവേഴ്‌സില്‍ തങ്ങളുടെ അധിക വൈദ്യുതി ശരാശരി യൂണിറ്റിന് 10 രൂപ നിരക്കില്‍ കര്‍ണാടക ദേശീയ ഗ്രിഡിന് വില്‍ക്കുന്നുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിലും യൂണിറ്റിന് 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങണമെന്നാണ് കര്‍ണാടക ആവശ്യപ്പെടുന്നത്. അത് സംസ്ഥാനത്തിന് പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍കാലങ്ങളിലെ നിര്‍ദ്ദേശങ്ങള്‍

1970-കളുടെ അവസാനം, എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ടില്‍ ഒരു ആണവനിലയം സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ആ പദ്ധതി ഉപേക്ഷിച്ചു.

1980-കളുടെ മധ്യത്തില്‍ കാസര്‍കോട് ജില്ലയിലെ പെരിങ്ങോമില്‍ ആണവനിലയം സ്ഥാപിക്കാന്‍ നീക്കം നടത്തി. 1990 ലെ കെ കരുണാകരന്‍ സര്‍ക്കാര്‍ ഇതിനുള്ള നടപടികളുടെ വേഗം കൂട്ടി. എന്നാല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ പദ്ധതിയും പിന്നീട് ഉപേക്ഷിച്ചു.

ഏതാനും വര്‍ഷം മുമ്പാണ്, കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ 440 മെഗാവാട്ട് ശേഷിയുള്ള ആണവ വൈദ്യുതി പദ്ധതി നടപ്പിലാക്കാനുള്ള മറ്റൊരു നിര്‍ദ്ദേശം ഉയര്‍ന്നത്. ഇതിനായി പ്രാഥമിക പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രാദേശിക തലത്തില്‍ ആണവ നിലയത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് വൈദ്യുതി മന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Sunny Joseph, VD Satheesan
ഹിറ്റായി പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ; ഇതുവരെ നൽകിയത് 266.53 കോടിയുടെ യാത്രാസൗജന്യം
Sunny Joseph, VD Satheesan
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
Sunny Joseph, VD Satheesan
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്!
Summary

Kerala government explores nuke plant option amid power crisis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

SUNNY JOSEPH
pinarayi slams govt on power crisis
Sunny Joseph
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com