​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , സ്ക്രീൻഷോട്ട്
​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , സ്ക്രീൻഷോട്ട്

എസ്എഫ്‌ഐയെ നേരിടാൻ ഉറച്ച് ​ഗവർണർ; ശനിയാഴ്‌ച മുതൽ കാലിക്കറ്റ് സർവകലാശാലയുടെ ​ഗസ്റ്റ് ഹൗസിൽ താമസിക്കും

ശനിയാഴ്‌ച മുതൽ തിങ്കളാഴ്‌ച വരെ കാലിക്കറ്റ് സർവകലാശാലയുടെ ​ഗസ്റ്റ് ഹൗസിൽ ​ഗവർണർ താമസിക്കും
Published on

കോഴിക്കോട്: സംസ്ഥാനത്തെ ഒരു കാമ്പസിലും ​ഗവർണറെ കയറ്റില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിയെ നേരിടാൻ ​ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്‌ച കോഴിക്കോട് എത്തുന്ന ​ഗവർണർ തിങ്കളാഴ്‌ച വരെ കാലിക്കറ്റ് സർവകലാശാലയുടെ ​ഗസ്റ്റ് ഹൗസിൽ താമസിക്കും. നേരത്തെ സർക്കാർ ​ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്നായിരുന്നു തീരുമാനം.

എസ്‌എഫ്ഐയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താമസം കാമ്പസിനുള്ളിലെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. 18 ന് സർവകലാശാലയിലെ പരിപാടിയിലും പങ്കെടുക്കും.​ ഗവർണർക്കെതിരെയുള്ള പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വ്യക്തമാക്കി.

കരിങ്കൊടി പ്രതിഷേധം ജനാധിപത്യമാണെന്നും ​ഗവർണറുടെ വാഹനം പോകുന്ന റൂട്ട് തങ്ങൾക്ക് ആരും ചോർത്തി തന്നില്ലെന്നും ആർഷോ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം എസ്എഫ്ഐ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം ആക്രമണമാണെന്നും തെരുവിൽ തന്നെ അതിനെ നേരിടുമെന്നും ഗവർണർ പ്രഖ്യാപിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com