'കള്ള് ഷാപ്പില്‍ സ്ത്രീകളെയും ജോലിക്കെടുക്കാം'; വിലക്ക് നീക്കി ഹൈക്കോടതി

സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി
toddy shop, kerala hc
Kerala HC Revokes Ban on Hiring Women in Toddy Shops
Updated on: 
1 min read

കൊച്ചി: കള്ളുഷാപ്പുകളില്‍ സ്ത്രീകളെ ജോലിക്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള കേരള അബ്കാരി ഷാപ്‌സ് ഡിസ്‌പോസല്‍ റൂള്‍സിലെ വകുപ്പ് 7(37) ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി റദ്ദാക്കി. സ്ത്രീകള്‍ക്ക് സുരക്ഷിത തൊഴിലിടം ഉറപ്പാക്കുകയെന്ന പേരില്‍ തൊഴില്‍ മേഖലയില്‍ നിന്ന് അവരെ വിലക്കുന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇഷ്ടമുള്ള തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിക്കൊണ്ടല്ല, മറിച്ച് ചൂഷണങ്ങളില്‍ നിന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ബാധ്യത നിറവേറ്റേണ്ടതെന്ന് കോടതി വ്യക്തമാക്കി. 2024ല്‍ കള്ള് ഷാപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്ന്, ആശ്രിത നിയമനത്തിലൂടെ കള്ള് ഷാപ്പില്‍ ജോലി ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി സോഫി (47) സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ചൂഷണവും പീഡനവും നേരിടേണ്ടി വരുന്നുണ്ടെന്നും അതിനാല്‍ അവരെ സംരക്ഷിക്കാനാണ് ഈ നിയമമെന്നുമാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്ലീഡര്‍ വാദിച്ചത്. എന്നാല്‍, സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതിന് പകരം, തൊഴിലിടങ്ങളില്‍ സുരക്ഷിത സാഹചര്യങ്ങളും തുല്യതയും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി.

മുമ്പ് വിദേശമദ്യ ഷാപ്പുകളിലും സ്ത്രീകളെ ജോലിക്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും ഹൈക്കോടതി പിന്നീട് അത് റദ്ദാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കള്ള് ഷാപ്പുകളിലെ സ്ത്രീ തൊഴില്‍ നിരോധനം നീതീകരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

toddy shop, kerala hc
രാപകലില്ലാതെ സിനിമ ആസ്വദിക്കാം; ഐഎഫ്എഫ്‌കെ ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും പ്രദര്‍ശനം
toddy shop, kerala hc
സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന ആരോപണം: അധ്യാപകന്‍ അറസ്റ്റില്‍
toddy shop, kerala hc
'എല്ലാം ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്' : ഡോ. എംആര്‍ ബൈജു; 'പിഎസ് സിയില്‍ കോക്കസ്' എന്ന് ചെയർമാനെ കുരുക്കിലാക്കി മൊഴി
Summary

Kerala High Court Strikes Down Ban on Employing Women in Toddy Shops

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com