

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്ന ആരോപണത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിലായത്. ജിജോ ജെയിംസ് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ആരോപണം ഉയര്‍ത്തിയത്. ഇത് വലിയ വിവാദമായിരുന്നു.
തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ ജിജോ ജെയിംസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പുഴുവിനെ താന്‍ കണ്ടിട്ടില്ലെന്നും, വിദ്യാര്‍ത്ഥികള്‍ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പങ്കുവെച്ചതെന്നാണ് ജിജോ ജെയിംസ് പൊലീസിന് മൊഴി നല്‍കിയത്.
ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണവും, സംഘാടന പിഴവും ഉയര്‍ത്തിക്കാട്ടി എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആക്ഷേപം പാചകക്കാരനായ പഴയിടം മോഹനന്‍ നമ്പൂതിരി തള്ളി. തരംതാണ രാഷ്ട്രീയമാണ് ചിലര്‍ കളിക്കുന്നതെന്ന് പഴയിടം പറഞ്ഞു. ഇത്രയും വര്‍ഷം കലോത്സവ-കായിക മേളകളില്‍ പാചക ചുമതലയുണ്ടായിട്ടും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്.
ഭക്ഷണം മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്തിനാണ് ഇങ്ങനെ വിവാദമുണ്ടാക്കുന്നതെന്ന് അറിയില്ല. അത് നൂറുശതമാനം ഫെയ്ക്ക് ആണെന്ന് അറിഞ്ഞിട്ടും അത് ആവര്‍ത്തിക്കുകയാണ്. ഇതിനെതിരെ താന്‍ നിയമനടപടികളിലേക്ക് നീങ്ങും. തിളച്ച സാമ്പാറില്‍ എങ്ങനെ ജീവനുള്ള പുഴുവിനെ കണ്ടെത്തുമെന്നും പഴയിടം മോഹനന്‍ നമ്പൂതിരി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates