ഹോം സ്റ്റേകൾക്കായി എ ഐ അധിഷ്ഠിത ബുക്കിങ് പോർട്ടലുമായി കെ ഹാറ്റ്സ്

ലോകമെമ്പാടും ഈ വിവരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പോർട്ടൽ തയ്യാറാക്കുന്നത്. ഇതിന്റെ സൃഷ്ടിയുടെ പിന്നിൽ ഒരു ദീർഘകാല ദർശനമുണ്ട്.
Kerala Tourism,
Kerala TourismKerala Tourism: മൂന്നാറിൽ നിന്നുള്ള ദൃശ്യം
Updated on
1 min read

ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്തുടനീളമുള്ള ഹോംസ്റ്റേ പട്ടിക ഇ-ബുക്കിൽ തയ്യാറാക്കി വിജയം കണ്ട കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (കെ-ഹാറ്റ്സ്) ബുക്കിങ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു.ഈ മാസം അവസാനത്തോടെ www.stayhats.com എന്ന പോർട്ടൽ ആരംഭിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഈ പോർട്ടൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ് പ്രവർത്തിക്കുകയെന്ന് സൊസൈറ്റി അവകാശപ്പെടുന്നു.

കേരളത്തിലെ ടൂറിസം പ്രമോഷൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ അറിയിക്കുന്നതിനായി കെ-ഹാറ്റ്സ്, 2023 ൽ വിനോദസഞ്ചാരികൾക്ക്,കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ ഡയറക്ടറി ഇ-ബുക്ക് ആയി പുറത്തിറക്കി. ഗൂഗിളിൽ പ്രസിദ്ധീകരിച്ച ഈ ഇ-ബുക്ക് 16 രാജ്യങ്ങളിൽ നിന്നായി 1.5 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കെ-ഹാറ്റ്സ് ഡയറക്ടർ എം പി ശിവദത്തൻ പറഞ്ഞു.

പോർട്ടലിനെക്കുറിച്ച് പറയുമ്പോൾ, കെ-ഹാറ്റ്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1,500 പേരിൽ 200 പേരെ ഇതിനകം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Kerala Tourism,
ലൂം ടൂറിസം, ഭാവി നെയ്തെടുക്കുന്ന ചേന്ദമംഗലം

"ലോകമെമ്പാടും ഈ വിവരങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ പോർട്ടൽ തയ്യാറാക്കുന്നത്. ഇതിന്റെ സൃഷ്ടിയുടെ പിന്നിൽ ഒരു ദീർഘകാല കാഴ്ചപ്പാടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലെ എല്ലാവരെയും ഉൾപ്പെടുത്താനും റിസർവേഷൻ നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരാത്ത വിധത്തിൽ മുന്നോട്ട് പോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. പോർട്ടലിന് പിന്നിലെ മറ്റൊരു ലക്ഷ്യം പുറത്ത് അധികമറിയാത്ത കേരളത്തിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

"കേരളത്തെ സംബന്ധിച്ചിടത്തോളം, കോവിഡിന് സേഷം, ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം വിദേശ വിനോദസഞ്ചാരികളുടെ വരവിനേക്കാൾ കൂടുതലാണ്. ഈ ആഭ്യന്തര വിനോദസഞ്ചാരികൾ പലപ്പോഴും സാമ്പത്തികമായി പ്രായോ​ഗികമായതും സുരക്ഷിതവുമായ താമസസൗകര്യം ആഗ്രഹിക്കുന്നു. ഹോംസ്റ്റേകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ആളുകൾ പലപ്പോഴും അവരുടെ മലയാളി സുഹൃത്തുക്കളെയോ ഗൈഡുകളെയോ വിളിക്കാറുണ്ട്. ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ അവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനാണ്, പോർട്ടൽ വികസിപ്പിക്കാൻ തീരുമാനിച്ചത്. Airbnb അല്ലെങ്കിൽ OYO പോലെയല്ല, ഇത് കേരളത്തിന് മാത്രമായുള്ളതാണ്," അദ്ദേഹം പറഞ്ഞു.

Kerala Tourism,
അഞ്ചുരുളിയെ അടുത്തറിയാം, മനം കുളിര്‍ക്കും കാഴ്ചകള്‍ കാണാം; ഇക്കോ ടൂറിസം പദ്ധതിയുമായി വനം വകുപ്പ്|Kerala Tourism

ഇ-ബുക്കിന് പരസ്യമൊന്നുമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഡയറക്ടറി ലോകത്തിന് പരിചയപ്പെടുത്തുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനായി ഞങ്ങൾ ഗൂഗിളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇത് പ്രമോട്ട് ചെയ്തു. നോഷൻ പബ്ലിക്കേഷൻസ് യുഎസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ച പേപ്പർബാക്ക് പതിപ്പ് ആദ്യ വർഷം കോപ്പികൾ വിറ്റില്ലെങ്കിലും, ഈ വർഷം 1,960 പ്രിന്റ് കോപ്പികൾ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിറ്റു,” കെ-ഹാറ്റ്‌സ് ഇ-ബുക്കിൽ നിന്ന് ഒരു വരുമാനവും ഉണ്ടാക്കുന്നില്ല,

“എന്നാൽ, ലോകമെമ്പാടുമുള്ള കെ-ഹാറ്റ്‌സ് അംഗങ്ങളുടെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.” ശിവദത്തൻ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com