മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നു തന്നെ; പൊലീസിന് വാട്‌സ് ആപ്പിന്റെ മറുപടി

ഹാക്കിങ് നടന്നോയെന്ന കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. തുടര്‍ന്ന് പൊലീസ് ഗൂഗിളിനും വാട്‌സ് ആപ്പിനും വീണ്ടും കത്തയച്ചു
GOPLAKRISHNAN
വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്ക്രീന്‍ഷോട്ട്, കെ ഗോപാലകൃഷ്ണന്‍
Updated on
1 min read

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് വ്യവസായ വാണിജ്യ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ തന്നെയെന്ന് പൊലീസിന്റെ നിഗമനം. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് സിറ്റി പൊലീസ് കമ്മീഷണറോടും ചീഫ് സെക്രട്ടറിയോടും അദ്ദേഹം വിശദീകരിച്ചത്.

ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്റെ ഫോണില്‍ നിന്നാണെന്ന് പൊലിസ് അയച്ച കത്തിന് വാട്‌സ് ആപ്പ് മറുപടി നല്‍കി. ഹാക്കിങ് നടന്നോയെന്ന കാര്യത്തില്‍ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. തുടര്‍ന്ന് പൊലീസ് ഗൂഗിളിനും വാട്‌സ് ആപ്പിനും വീണ്ടും കത്തയച്ചു. ഗ്രൂപ്പുകളുടെ സ്‌ക്രീന്‍ഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണന്‍ ശ്രമം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത് ഫോണ്‍ ഫാക്ടറി റീസൈറ്റ് ചെയ്ത നിലയിലായിരുന്നു.

ഫോണ്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു. ഗോപാലകൃഷ്ണനില്‍ നിന്ന് സിറ്റി സൈബര്‍ പൊലീസ് മൊഴിയെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Death of twins in Adimali
Top 5 News Today
Sriram Venkitaraman
Sivankutty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com