ഭർത്താവ് യുഡിഎഫ് സ്ഥാനാർഥി; ഭാര്യ എൽഡിഎഫിനായും മത്സരിച്ചു; പന്തളം തെക്കേക്കരയിൽ 2 പേരും തോറ്റു

2, 14 വാർഡുകളിൽ മത്സരിച്ച ഇരുവരേയും പരാജയപ്പെടുത്തി ബിജെപി വിജയം പിടിച്ചു
Kerala Local Body Election 2025
ഗോപി, ഉഷ, Kerala Local Body Election 2025
Updated on
1 min read

പത്തനംതിട്ട: ത​ദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഭർത്താവിനും എൽഡിഎഫിനായി മത്സരിച്ച ഭാര്യയ്ക്കും തോൽവി. പന്തളം തെക്കേക്കര പഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി കെ ​ഗോപി, ഭാര്യ 14ാം വാർഡിൽ മത്സരിച്ച പി ഉഷ എന്നിവരാണ് പരാജയപ്പെട്ടത്.

കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായ ഗോപി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായി. 435 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥിയായ മനോജ് ആണ് രണ്ടാം വാര്‍ഡില്‍ വിജയിച്ചത്. രണ്ടാമതുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിബിന്‍നാഥിന് 411 വോട്ട് ലഭിച്ചു.

Kerala Local Body Election 2025
'എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല'; മുഖ്യമന്ത്രി

ഗോപിയുടെ ഭാര്യ ഉഷ രണ്ടാം സ്ഥാനത്തെത്തി. ഇവിടെയും ബിജെപിയ്ക്കാണ് ജയം. 357 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ഥി മഞ്ജു കൃഷ്ണയാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉഷയ്ക്ക് 327 വോട്ടുകള്‍ കിട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി സുധയ്ക്ക് കിട്ടിയത് 106 വോട്ടുകൾ.

Kerala Local Body Election 2025
'സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം'; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്‍
Summary

Kerala Local Body Election 2025: The husband, who contested as a UDF candidate, and the wife, who contested for the LDF, lost in the local elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com