

കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായങ്ങളിലെ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായവർക്ക് ഒറ്റത്തവണയായി 70,000 രൂപയാണ് ധനസഹായം നൽകുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 30 വൈകിട്ട് 5 മണി.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
അപേക്ഷകയുടെ കുടുംബം മുൻഗണനാ വിഭാഗത്തിലെ മഞ്ഞ (AAY), പിങ്ക് റേഷൻ കാർഡ് വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കണം.
കുടുംബത്തിന്റെ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽനിന്നും ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
വിവാഹം കഴിഞ്ഞ പെൺകുട്ടിയുടെ പ്രായം 18 വയസ്സ് പൂർത്തിയായിരിക്കണം.
2025 നവംബർ 1 മുതൽ 2026 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവാഹം നടന്നവർക്കാണ് അപേക്ഷിക്കാനാകുക.
ഒരു കുടുംബത്തിൽനിന്ന് ഒരു പെൺകുട്ടിയുടെ വിവാഹത്തിനാണ് ധനസഹായം അനുവദിക്കുക.
അപേക്ഷയോടൊപ്പം വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സമർപ്പിക്കണം. പ്രധാനമായും:
പെൺകുട്ടിയുടെ റേഷൻ കാർഡിന്റെ പകർപ്പ്
വരുമാന സർട്ടിഫിക്കറ്റ്
കുടുംബ വാർഷിക വരുമാനം വ്യക്തമാക്കുന്ന രേഖ
വിവാഹം നടന്നതിന്റെ തെളിവ്
വിവാഹം കഴിച്ച പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന SSLC സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്
അപേക്ഷകയുടെയും അപേക്ഷകയുടെ പേരിലുള്ള ബാങ്ക് പാസ്‌ബുക്കിന്റെയും പകർപ്പ്
വിവാഹവുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 വൈകിട്ട് 5 മണി ആണ്. അപേക്ഷകർ സമുന്നതി പദ്ധതിയുടെ ഔദ്യോഗിക മാർഗനിർദേശങ്ങൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കിയ ശേഷം അപേക്ഷ സമർപ്പിക്കുക..
അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
https://kswcfc.org/wp-content/uploads/2026/11/Mangalya-Guidelines-and-application-form.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates