ഒപിയും ശസ്ത്രക്രിയയും മുടങ്ങും; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; 27-ന് സൂചനാ സമരം

ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരിക്കും
Doctors will strike today, boycotting OP services in Medical Colleges
മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും
Updated on
1 min read

കോഴിക്കോട്: ശമ്പളപരിഷ്‌കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 27-ന് സൂചനയായി ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.

Doctors will strike today, boycotting OP services in Medical Colleges
കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; നേതാക്കളുടേത് ആടിനെ പട്ടിയാക്കുന്ന തന്ത്രമെന്ന് പ്രതികരണം

ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരിക്കും. ഫെബ്രുവരി ഒന്‍പത് മുതല്‍ അനിശ്ചിതകാല അധ്യാപനവും ഒപി ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും.

Doctors will strike today, boycotting OP services in Medical Colleges
ചരക്കുവാഹന ഉടമകളില്‍ നിന്ന് 3.5 ലക്ഷം കൈക്കൂലി; ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികള്‍ ബഹിഷ്‌കരിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു. അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Summary

Kerala Medical College Doctors Announce Indefinite Strike Over Salary Arrears and Unfulfilled Promises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com