

തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങി മലയാളിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസ്സന്‍ ഖാന്‍(Shaikh Hassan Khan) . സാറ്റലൈറ്റ് ഫോണിലൂടെ സഹായം അഭ്യര്‍ഥിച്ചുള്ള എസ്ഒഎസ് സന്ദേശം ലഭിച്ചുവെന്നാണ് വിവരം. എത്രയും വേഗം ഇടപെടല്‍ നടത്തണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
പര്‍വതാരോഹണം നടത്തുന്നതിനിടെ ശക്തമായ കൊടുങ്കാറ്റുണ്ടായതാണ് ബുദ്ധിമുട്ട് നേരിട്ടത്. സഹായം അഭ്യര്‍ഥിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണി ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചുകൊണ്ട് ഡെനാലി പര്‍വതത്തിലെത്തി പതാക ഉയര്‍ത്തുന്നതിനായി പോകുമ്പോഴാണ് തടസം നേരിട്ടത്. വെള്ളവും ഭക്ഷണവും ഒന്നും കിട്ടാത്ത അവസ്ഥയാണെന്നും എത്രയും വേഗം സഹായം എത്തിക്കണമെന്നും തന്റെ മണ്ഡലമായ പത്തനംതിട്ടയില്‍ നിന്നുള്ളയാളാണെന്നുമാണ് ആന്റോ ആന്റണി കത്തില്‍ പറയുന്നത്.
ക്യാമ്പ് 5ല്‍ 17,000 അടി ഉയരത്തിലാണ് കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് കുടുങ്ങിക്കിടക്കുന്നത്. ഹായ്, ഇത് ഷെയ്ഖ് ആണ്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ ഡെനാലിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ കൊടുങ്കാറ്റുണ്ട്. അതിജീവിക്കാന്‍ ഭക്ഷണവും വെള്ളവും കുറവാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ നമ്മുടെ സായുധ സേനയെ അഭിനന്ദിക്കുന്നതിനായി ഒരു ബാനര്‍ പിടിക്കാനുള്ള ദൗത്യത്തിലാണ്. ദൈവത്തിന് മാത്രമേ സഹായിക്കാന്‍ കഴിയൂ, ഷെയ്ഖ് ഹസന്‍ ഖാന്റെ സന്ദേശത്തില്‍ പറയുന്നു. കേരള സര്‍ക്കാര്‍ ജീവനക്കാരനായ ഷെയ്ഖ് ഹസന്‍ ഖാന്‍ 2002ല്‍ എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ നിരവധി കൊടുമുടികള്‍ കയറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates