Kerala Police urges caution with AI images
കേരള പൊലീസിന്റെ എഫ്ബി പേജില്‍ നിന്ന് facebook

'ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കിട്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവരേ, ജാഗ്രത വേണം'

നിങ്ങളുടെ പ്രതികരണം വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാകണമെന്നും പൊലീസ്
Published on

തിരുവനന്തപുരം: എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലും ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവര്‍ അറിയാനാണ്. നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇക്കാലത്ത് സോഷ്യല്‍ മീഡിയകളിലൂടെ നിങ്ങള്‍ക്ക് മുന്നിലെത്തുന്നതില്‍ ഭൂരിഭാഗവും.

Kerala Police urges caution with AI images
അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം ഹൃദയത്തെ സ്പര്‍ശിച്ചു, ആദ്യമായിട്ടാണൊരാള്‍ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്: സജി ചെറിയാന്‍

നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാകുകയാണ്. അതിനാല്‍ തന്നെ കരുതിയിരിക്കണം. നിങ്ങളുടെ പ്രതികരണം വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Kerala Police urges caution with AI images
അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം ഹൃദയത്തെ സ്പര്‍ശിച്ചു, ആദ്യമായിട്ടാണൊരാള്‍ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്: സജി ചെറിയാന്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴിയോ ഉടന്‍ ബന്ധപ്പെടണമെന്നും പൊലീസ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു.

Summary

Kerala Police urges caution with AI images

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com