'കുറുക്കുവഴി തേടുന്നത് മറ്റുള്ളവരെയും അപകടത്തിലാക്കും'; കേരള പൊലീസിന്റെ മുന്നറിയിപ്പ് വീഡിയോ 

കേരള പൊലീസാണ് വീഡിയോ പങ്കുവെച്ചത്
കേരള പൊലീസ് പങ്കുവെച്ച വാഹനാപകടത്തിന്റെ ദൃശ്യം
കേരള പൊലീസ് പങ്കുവെച്ച വാഹനാപകടത്തിന്റെ ദൃശ്യം
Updated on
1 min read

തിരക്കുപിടിച്ച ലോകത്ത് എല്ലാവരും ഓട്ടത്തിലാണ്. പെട്ടെന്ന് ഓഫീസിലോ മറ്റിടങ്ങളിലോ എത്താന്‍ സമയം ലാഭിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവര്‍ നിരവധിയാണ്. സമയം ലാഭിക്കാന്‍ ചിലരെങ്കിലും ഗതാഗത നിയമങ്ങള്‍ വരെ ലംഘിക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഗതാഗത നിയമം ലംഘിച്ച് വാഹനം ഓടിച്ച ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തിന് കാരണമായ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കേരള പൊലീസാണ് വീഡിയോ പങ്കുവെച്ചത്. 'സമയം ലാഭിക്കാനുള്ള ശ്രമമായിരുന്നു, പക്ഷേ സംഭവിച്ചത്' എന്ന ആമുഖത്തോടെയാണ് വീഡിയോ. യൂടേണ്‍ തിരിഞ്ഞ് വണ്‍വേയില്‍ എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറാണ് അപകടം ക്ഷണിച്ചുവരുത്തിയത്. ഗതാഗത നിയമങ്ങള്‍ പാലിച്ച് വണ്‍വേയിലേക്ക് കയറാന്‍ ശ്രമിച്ച മറ്റൊരു ബൈക്കുമായാണ് സ്‌കൂട്ടര്‍ കൂട്ടിയിടിച്ചത്. 

കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും മറിഞ്ഞുവീഴുന്നത് കാണാം. 'കുറുക്കുവഴികള്‍ നിങ്ങളെ മാത്രമല്ല, മറ്റുള്ളവരെയും അപകടത്തിലാക്കും' - എന്ന അടിക്കുറിപ്പും വീഡിയോയില്‍ നല്‍കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com