'തെന്നല്ലേ..., മഴക്കാലമാണ്'; മുന്നറിയിപ്പ് വീഡിയോയുമായി കേരള പൊലീസ്

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുകയാണ്
റോഡില്‍ തെന്നി കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ദൃശ്യം, കേരള പൊലീസ് പങ്കുവെച്ചത്‌
റോഡില്‍ തെന്നി കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന ദൃശ്യം, കേരള പൊലീസ് പങ്കുവെച്ചത്‌
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കുകയാണ്. നിരത്തുകളില്‍ വാഹനങ്ങള്‍ തെന്നി നീങ്ങി അപകടങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വേഗം കുറച്ച് സുരക്ഷിത അകലം പാലിച്ച് വാഹനം ഓടിക്കാന്‍ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. 

മഴ സമയത്ത് അമിത വേഗത്തില്‍ വന്ന കാര്‍ തെന്നി നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ ഉദാഹരണമായി പങ്കുവെച്ച് കൊണ്ടാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് ആ വഴി കടന്നുവന്ന മറ്റു വാഹനങ്ങളും അപകടത്തില്‍പ്പെട്ടു. മഴക്കാലത്ത് വാഹനങ്ങള്‍ വേഗം കുറച്ചുപോകണം. സഡന്‍ ബ്രേക്ക് ഒഴിവാക്കുകയും സുരക്ഷിത അകലം പാലിക്കുകയും വേണം. ടയറുകളുടെയും ബ്രേക്കിന്റേയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER