സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. 890 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു..സിപിഎം- ബിജെപി ഡീൽ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂരിൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് വിഡി സതീശൻ വിളക്കു കൊളുത്തുന്ന ചിത്രം സഹിതമാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. .ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിമര്‍ശനത്തിന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണ് പിണറായി വിജയന്. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും വിഡി സതീശന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു..രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർമാരാണ് നയാര എനര്‍ജി. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്നെഫ്റ്റിന്റെ പങ്കാളിത്തമുള്ള കമ്പനിയാണിത്..വെസ്റ്റ് ഇന്‍ഡിസിന്റെ ഇന്ത്യന്‍ പര്യടനത്തിന് സെപ്റ്റംബറില്‍ തുടക്കം. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഏകദിന പരമ്പരയിലെ ആദ്യമത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 27നാണ് മത്സരം..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates