

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡിസിന്റെ ഇന്ത്യന്‍ പര്യടനത്തിന് സെപ്റ്റംബറില്‍ തുടക്കം. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഏകദിന പരമ്പരയിലെ ആദ്യമത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സെപ്റ്റംബര്‍ 27നാണ് മത്സരം.
രണ്ടാം ഏകദിന മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലും അവസാന ഏകദിന മത്സരം ഒക്ടോബര്‍ മൂന്നിന് ചണ്ഡിഗഡിലും നടക്കും.
അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഒക്ടോബര്‍ ആറിനാണ് ആദ്യ മത്സരം. അവസാന മത്സരം ഒക്ടോബര്‍ പതിനേഴിനാണ്. ലഖ്‌നൗ, റാഞ്ചി, ഇന്‍ഡോര്‍, ഹൈദരബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates