

കൊച്ചി: കല്‍പ്പാക്കം ആണവോര്‍ജ്ജ നിലയത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പി എ സുരേഷ് ബാബു ചുമതലയേറ്റു. തൃശൂര്‍ സ്വദേശിയാണ്. ആണവോര്‍ജ്ജ വകുപ്പിലെ ശാസ്ത്രജ്ഞനാണ്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NPCIL) ഡയറക്ടര്‍ (HR) കൂടിയാണ് അദ്ദേഹം.
ആണവോര്‍ജ്ജ മേഖലയില്‍ 37 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള സുരേഷ് ബാബു, രാജ്യത്തെ പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെയും പ്രഷറൈസ്ഡ് വാട്ടര്‍ റിയാക്ടറുകളുടെയും വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
1988-ല്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് പൂര്‍ത്തിയാക്കി. 1989-ല്‍ ബാര്‍ക് (BARC) ട്രെയിനിംഗ് സ്‌കൂളില്‍ നിന്നും ആവോര്‍ജ്ജത്തില്‍ പരിശീലനം നേടി. മദ്രാസ് അറ്റോമിക് പവര്‍ സ്റ്റേഷനില്‍ 14 വര്‍ഷം വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു.
പിന്നീട് കൂടംകുളം ആണവനിലയത്തില്‍ സ്റ്റേഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള പ്രധാന പദവികള്‍ വഹിച്ചു. 2022 ഫെബ്രുവരിയില്‍ എന്‍പിസിഐഎല്‍ (NPCIL) ഡയറക്ടറായി നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് ാരതീയ നാഭികീയ വിദ്യുത് നിഗം (ഭാവാനി) ലിമിറ്റഡിന്റെ സിഎംഡിയായി സുരേഷ് ബാബുവിന്റെ നിയമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates