തിരുവനന്തപുരം : അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നത്. വിജയദശമി ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണ് അറിവിൻ്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാലു കുട്ടികളെ മുഖ്യമന്ത്രി എഴുത്തിനിരുത്തി
നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു. നേഹ, നിയ, കനി, ഫിദൽ എന്നീ കുഞ്ഞുങ്ങളെ മുഖ്യമന്ത്രി എഴുത്തിനിരുത്തി.
ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍
ഒൻപത് ദിവസം നീണ്ട നവരാത്രി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായിയിരുന്നു. കോവിഡ് രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളിൽ ഇത്തവണ എഴുത്തിനിരുത്ത് ചടങ്ങുകൾ നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates