പരിക്കേറ്റ് ശ്വാസമെടുക്കാനാവാതായ യുവാവിന് നടുറോഡില്‍ ശസ്ത്രക്രിയ; രക്ഷകരായി മൂന്ന് ഡോക്ടര്‍മാര്‍, കയ്യടി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ മരണം പടിവാതില്‍ക്കലെത്തിയ സമയത്ത് യുവാവിന് രക്ഷകരായി മൂന്ന് യുവ ഡോക്ടര്‍മാര്‍
 doctors save injured man
അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകരായി മൂന്ന് യുവ ഡോക്ടർമാർ
Updated on
1 min read

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ മരണം പടിവാതില്‍ക്കലെത്തിയ സമയത്ത് യുവാവിന് രക്ഷകരായി മൂന്ന് യുവ ഡോക്ടര്‍മാര്‍. ബൈക്കപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിനെയാണ് ഡോക്ടര്‍മാര്‍ ചേര്‍ന്ന് രക്ഷിച്ചത്.

ഞായറാഴ്ച രാത്രി 8.30ന് ഉദയംപേരൂര്‍ വലിയകുളത്തിനു സമീപമാണ് ബൈക്കപകടം ഉണ്ടായത്. ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ശ്വാസമെടുക്കാന്‍ കഴിയാത്ത നിലയിലായ ലിനുവിനെ അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബി മനൂപും അപകടം കണ്ടു വാഹനം നിര്‍ത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ തോമസും ചേര്‍ന്നാണു രക്ഷപ്പെടുത്തിയത്.

 doctors save injured man
ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് അപകടം, 3 പേര്‍ക്ക് ഗുരുതര പരിക്ക്, വാഹനം കടത്തിവിട്ടത് നിരോധനം മറികടന്ന്

നടുറോഡിലെ വെളിച്ചത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ബ്ലേഡ് കൊണ്ട് ഡോ.മനൂപ്, ലിനുവിന്റെ കഴുത്തില്‍ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്കു ശീതളപാനീയത്തിന്റെ സ്‌ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചു പിടിച്ചു. സഹായിക്കാന്‍ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ തോമസും ഒപ്പംനിന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ.മനൂപ് ജീവന്‍ നിലനിര്‍ത്താനായി കൂടെനിന്നു. ലിനുവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

 doctors save injured man
'അയ്യോ, ഇത് അതല്ലേ'; കേരളത്തില്‍ ചെ ഗുവേരയെയും ചെങ്കൊടിയും കണ്ട് ഞെട്ടി എമിലിയ, വിഡിയോ
Summary

kochi bike accident; doctors save injured man

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com