പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

സുഹൃത്തുക്കളുമൊത്ത് വിനോദയാത്രക്കെത്തി; കൊച്ചി മെട്രോ ജീവനക്കാരന്‍ മുങ്ങിമരിച്ചു

കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
Published on

കോതമംഗലം: കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്. വട്ടാംപാറ പമ്പ് ഹൗസിന് സമീപം അയ്യപ്പന്‍കടവില്‍ ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.

കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാണ് ടോണി. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് വിനോദയാത്രക്കെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതീകാത്മക ചിത്രം
വന്യമൃഗ ആക്രമണ ഭീഷണി തടയണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശൂര്‍ അതിരൂപത സമുദായ ജാഗ്രതാ സമ്മേളനം

അഗ്നി രക്ഷാസേന സ്‌കൂബ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെ മൃതദേഹം കണ്ടെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com