അങ്കമാലി വരെ 15 സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടില്‍ ഭൂമിക്കടിയിലൂടെ; കൊച്ചി മെട്രോ മൂന്നാം ഘട്ടം വിശദാംശങ്ങള്‍

Kochi Metro route to Angamaly; 15 stations, route via airport under consideration
കൊച്ചി മെട്രോ മഴക്കാല ദൃശ്യം KMRL
Edited By:
Updated on
1 min read

കൊച്ചി: കൊച്ചി മെട്രോയുടെ അങ്കമാലിയിലേക്കുള്ള പാത വരുന്നതോടെ എറണാകുളം ജില്ലയുടെ വടക്കന്‍ മേഖലയില്‍ വന്‍ വികസനക്കുതിപ്പാണ് ലക്ഷ്യമിടുന്നത്. കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലേക്ക് മെട്രോ വരുമ്പോള്‍ വിമാനം, റെയില്‍, മെട്രോ, ഹൈവേ എന്നിവയുടെ സംയുക്ത കണക്ടിവിറ്റിയാകും. മൂന്നാം ഘട്ട മെട്രോപ്പാതയുടെ രൂപരേഖ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.

Kochi Metro route to Angamaly; 15 stations, route via airport under consideration
'പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മര്‍ദ്ദം മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല'; മാപ്പ് പറഞ്ഞ് പെണ്‍കുട്ടി

ആലുവയില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കുമാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്യുന്നത്. അങ്കമാലിക്കായി നാല് അലൈന്‍മെന്റുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ എയര്‍പോര്‍ട്ട് വഴിയുള്ള പാതയാണ് നിലവില്‍ പരിഗണനയിലുള്ളത്. ആലുവയില്‍ നിന്ന് തുടങ്ങി കരിയാട് വരെ റോഡിന് മുകളിലൂടെയും എയര്‍പോര്‍ട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയുമാണ് മെട്രോപ്പാത. എയര്‍ പോര്‍ട്ടിന് ശേഷം വീണ്ടും റോഡിന് മുകളിലൂടെ പാത കടന്നുപോകും.

15 സ്റ്റേഷനുകളാണ് പരിഗണനയിലുള്ളത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കല്‍ ജങ്ഷന്‍, എല്‍.എഫ്. ഹോസ്പിറ്റല്‍, അങ്കമാലി ടൗണ്‍, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണത്.

മെട്രോയെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഏറെ നാളായുള്ളതാണ്. ഇതിനായി വളരെ നേരത്തെ തന്നെ ഗതാഗതപഠനമുള്‍പ്പെടെ നടത്തിയിരുന്നു. അങ്കമാലി റൂട്ട് യാഥാര്‍ഥ്യമായാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Kochi Metro route to Angamaly; 15 stations, route via airport under consideration
മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി
Kochi Metro route to Angamaly; 15 stations, route via airport under consideration
ദോശ കൊടുക്കാന്‍ വൈകി, തട്ടുകട തല്ലിത്തകര്‍ത്തു, ദമ്പതികളെ ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
Summary

Kochi Metro route to Angamaly; 15 stations, route via airport under consideration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com