'സുരേന്ദ്രനെ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയോ?; സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ?'

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിക്ക് എതിരെയും അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി രാജ്യസഭ എംപി സുരേഷ് ഗോപിക്ക് എതിരെയും അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. 'കെ സുരേന്ദ്രനെ മാത്രം അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലാം കാണിച്ചിട്ടുണ്ടോ? ഇതും അനേഷണ വിഷയമാക്കേണ്ടതല്ലേ?'-പത്മജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

അതേസമയം, അന്വേഷണ സംഘം സുരേഷ് ഗോപിയുടെ മൊഴി എടുത്തേക്കുമെന്നാണ് സൂചന. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മരാജനും സംഘവും എത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനാവും വിളിച്ചുവരുത്തുക. കൂടാതെ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായും.

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ധര്‍മജാരന്റെ ഫോണില്‍ നിന്ന് ഇവരുടെ ഫോണുകളിലേക്ക് നിരന്തരം കോളുകള്‍ വന്നെനന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com