ഡ്യൂട്ടിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന് ദാരുണാന്ത്യം

കൊട്ടാരക്കര കുളക്കട സ്വദേശി വിനിതാണ് മരിച്ചത്. 35 വയസായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊട്ടാരക്കര കുളക്കട സ്വദേശി വിനിതാണ് മരിച്ചത്. 35 വയസായിരുന്നു.

വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. ഒരുവശത്തേക്ക് ചരിഞ്ഞ കെഎസ്ഇബി പോസ്റ്റില്‍ നിന്ന് ലൈന്‍ മാറ്റുന്നതിനിടെയാണ് ജീവനക്കാരന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതിെനെ തുടര്‍ന്ന് കരാര്‍ ജീവനക്കാരന് ഷേക്കേല്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com