മഴക്കാലമാണ്...വൈദ്യുതി ലൈനില്‍ മരം വീണാല്‍ ശ്രദ്ധിക്കണേ; ഓര്‍മിപ്പിച്ച് കെഎസ്ഇബി, കളിയാക്കി സോഷ്യല്‍ മീഡിയ

''വീടുകളുടേയും ഫഌറ്റുകളുടേയും സ്ഥാപനങ്ങളുടേയും മുന്നില്‍ മുറിച്ചിടുന്ന ചവറുകള്‍ എടുത്തു മാറ്റാന്‍ കരാറില്‍ പറഞ്ഞിട്ടില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.''
KSEB
ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കുകഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: മഴക്കാലത്ത് മരം വീണും ലൈന്‍ പൊട്ടിവീണും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. എല്ലാ വര്‍ഷവും മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടാനും ശ്രദ്ധിക്കാറുണ്ട് കെഎസ്ഇബി. മഴ ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് ഓര്‍മിപ്പിക്കുകയാണ് കെഎസ്ഇബി.

KSEB
മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു, പുതിയ വ്യവസ്ഥകള്‍ ജൂലൈ 15 മുതല്‍

ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍വ്വീസ് വയര്‍, സ്‌റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നിവയില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കാനും നിര്‍ദേശമുണ്ട്.

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെഎസ്ഇബി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. നിര്‍ദേശങ്ങളോട് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ലൈനിനോടനുബന്ധിച്ച് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ലൈന്‍ ഓഫ് ചെയ്യുന്നതിന് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനെ സമീപിക്കാവുന്നതാണ്. മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനില്‍ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളില്‍ സ്പര്‍ശിക്കരുത്.

ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കുക. അല്ലെങ്കില്‍ 1912ല്‍ വിളിക്കുക. 9496001912 എന്ന നമ്പരില്‍ വാട്‌സ്ആപ് ചെയ്യുന്നതിനും സാധിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെയ്‌സ്ബുക്കിലൂടെ കെഎസ്ഇബി പങ്കുവെച്ച പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്. പലരും മരങ്ങള്‍ വൈദ്യുതി ലൈനിന് മുകളില്‍ മറിഞ്ഞ് കിടക്കുന്ന ഫോട്ടോ സഹിതമാണ് പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി പറയുന്നവരും ഉണ്ട്. കെഎസ്ഇബി നല്‍കിയിരിക്കുന്ന നമ്പറില്‍ വിളിക്കുമ്പോള്‍ കോള്‍ കണക്ട് പോലും ആവുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. വീടുകളുടേയും ഫഌറ്റുകളുടേയും സ്ഥാപനങ്ങളുടേയും മുന്നില്‍ മുറിച്ചിടുന്ന ചവറുകള്‍ എടുത്തു മാറ്റാന്‍ കരാറില്‍ പറഞ്ഞിട്ടില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com