വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയി; കെഎസ്ഇബി സബ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

പരിപാടിയില്‍ കറന്റ് കട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍
kseb engineer suspended sunny joseph
KSEB Sub Engineer Suspended after Power Cut in Minister Sunny Joseph's Program
Updated on: 
1 min read

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പരിപാടിക്കിടെ കറന്റ് പോയ സംഭവത്തില്‍ കെഎസ്ഇബി ഇലക്ട്രിക്കല്‍ ഡിവിഷനിലെ സബ് എന്‍ജിനീയര്‍ പിവി സതീഷ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. കറന്റ് പോയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടായി എന്ന് സംശയിക്കുന്നതായി പരിപാടിയില്‍ അധ്യക്ഷനായിരുന്ന കണ്ണൂര്‍ എംഎല്‍എ ടിഎം മോഹനന്‍ കെഎസ്ഇബി ചെയര്‍മാന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറാണ് നടപടി സ്വീകരിച്ചത്.

മന്ത്രിയുടെ പരിപാടിയില്‍ കറന്റ് കട്ട് ഒഴിവാക്കാമായിരുന്നു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കറന്റ് പോകുന്നതിനു മുന്‍പ് എസ്എംഎസ് അയക്കാനുള്ള സംവിധാനമുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് വന്നില്ല. ഇതിനു മുന്‍പും മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിച്ചതായും പരാതിയില്‍ ആക്ഷേപമുണ്ട്.

ശനിയാഴ്ച രാവിലെ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കേരള റിസ്‌ക് ഫണ്ട് ധനസഹായ വിതരണ പരിപാടിയില്‍ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. മന്ത്രി വേദിയിലെത്തിയ ശേഷമാണ് കറന്റ് പോയത്. സ്വാഗത പ്രസംഗം മൈക്കില്ലാതെ നടത്തുകയും പിന്നീട് ജനറേറ്റര്‍ എത്തിച്ച് പരിപാടി തുടരുകയും ചെയ്തു. ഇടതുപക്ഷം ഭരിച്ചതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമല്ല നിലവിലുള്ളതെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലരുടെ ശ്രമമെന്നും ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് കട്ട് ചെയ്തതെന്നും എംഎല്‍എ പ്രതികരിച്ചു.

kseb engineer suspended sunny joseph
സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 കാരന്റെ മരണം: കെഎസ്ഇബി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
kseb engineer suspended sunny joseph
ലോഡ് ഷെഡിങ് പ്രതിസന്ധി മറികടക്കാൻ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്
kseb engineer suspended sunny joseph
ജിഎന്‍എ കരാറില്‍ അപ്രായോഗികതയുണ്ട്, ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതി; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്
Summary

KSEB Sub Engineer Suspended after Power Cut in Minister Sunny Josph's Program

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER