കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

ബിഡദിയിൽ സമാനരീതിയിൽ വീണ്ടും കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ഹൈവേ കൊള്ളസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
ksrtc
കെഎസ്ആർടിസിഫയല്‍
Edited By:
Updated on
1 min read

തിരുവനന്തപുരം: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറാണെന്ന സംശയം ശക്തമാകുന്നു. അപകടമുണ്ടായ അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന്റെ മുൻഗ്ലാസിലേക്ക് വീണ്ടും മുട്ടയേറുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സിപി ജോൺ കർണാടക സർക്കാരിന് കത്തുനൽകി. കെഎസ്ആർടിസിയും കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ksrtc
'പിണറായി വിജയന്‍ ശുദ്ധ മനസിന്റെ ഉടമ, നായനാര്‍ക്ക് കോണ്‍ഗ്രസ് ശൈലി'

ഓഗസ്റ്റ് 8-നാണ് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവറും കണ്ടക്ടറും മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ അപകടം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് വെറും രണ്ട് കിലോമീറ്റർ മാത്രം അകലെവെച്ചാണ് ബുധനാഴ്ച രാത്രി 9.10-ഓടെ കാസർകോട്ടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസിന് നേരെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മുട്ടയെറിഞ്ഞത്.

ksrtc
ട്രെയിനിന് കല്ലെറിഞ്ഞ് പണി വാങ്ങണ്ട; കാര്യങ്ങള്‍ കടുപ്പമാകും

ബസിന്റെ കാഴ്ച്ച മറിച്ച് അപകടമുണ്ടാക്കിയ ശേഷം കവർച്ച നടത്താനുള്ള ശ്രമമാണെന്ന് സംശയിച്ച ഡ്രൈവർ വി. സുരേഷ്, വൈപ്പർ ഉപയോഗിക്കാതെ ഒന്നര കിലോമീറ്ററോളം മുന്നോട്ട് ഓടിച്ച് ബസ് സുരക്ഷിതമായി വെളിച്ചമുള്ള സ്ഥലത്ത് നിർത്തുകയായിരുന്നു. വൈപ്പർ ഉപയോഗിച്ചാൽ മുട്ടയിലെ പ്രോട്ടീൻ ഗ്ലാസിലാകെ പടർന്ന് കാഴ്ച്ച പൂർണ്ണമായും മറയുന്ന തന്ത്രമാണ് കൊള്ളസംഘങ്ങൾ ഉപയോഗിക്കുന്നത്.

ksrtc
നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വിഡി സതീശന്‍

ബെംഗളൂരു-മൈസൂരു പാതയിലും മാനന്തവാടി, സുൽത്താൻബത്തേരി പാതകളിലും വാഹനങ്ങൾക്ക് നേരെ വ്യാജ അപകടങ്ങളുണ്ടാക്കിയും മുട്ടയെറിഞ്ഞും കൊള്ളയടിക്കുന്ന സംഘങ്ങൾ സജീവമാണെന്ന പരാതി നേരത്തെ തന്നെ പല മലയാളി യാത്രക്കാരും ഉയർത്തിയിരുന്നു. ഈ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഡ്രൈവറുടെ കാഴ്ച മറിച്ച് അട്ടിമറിക്ക് ശ്രമിച്ചെന്ന സാധ്യത ഉൾപ്പെടെ വിലയിരുത്തി അന്വേഷണം നടത്താൻ മന്ത്രി സി.പി. ജോൺ നിർദ്ദേശം നൽകിയിട്ടുള്ളത്.

ksrtc
നാളെ മുതല്‍ ആകാശത്തും കിട്ടും 'ഓണസദ്യ'!
ksrtc
യാത്രക്കാരന്‍ വായില്‍ കടിച്ചുപിടിച്ച നോട്ട് നല്‍കി; പണം വാങ്ങാതെ വനിതാ കണ്ടക്ടര്‍ ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ട്രിപ്പ് മുടങ്ങി
ksrtc
ഇനി പൊലീസ് സ്റ്റേഷന്‍ എസ്‌ഐമാര്‍ ഭരിക്കും; ഇന്ന് മുതല്‍ സമഗ്രമാറ്റം
Summary

Suspicions have arisen that the fatal KSRTC bus accident in Bidadi on the Mysuru-Bengaluru expressway, which resulted in the deaths of the driver and conductor and injured 20 others, was caused by an egg attack.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com