കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര: 'പുരുഷന്‍മാര്‍ സ്വകാര്യ ബസിനെയും സ്ത്രീകള്‍ കെഎസ്ആര്‍ടിസിയെയും മാത്രം ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകും'

Akhil Marar
അഖില്‍ മാരാര്‍/ഫോട്ടോ: ഫെയ്സ്ബുക്ക്facebook
Updated on
1 min read

തിരുവനന്തപുരം: യുഎഡിഎഫ് തെരെഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രയെ വിമര്‍ശിച്ച് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയിയാരുന്ന അഖില്‍ മാരാര്‍. സമൂഹമാധ്യമത്തില്‍ വിഷയത്തെ സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളും ട്രോളുകളും വരുന്നതിനിടെയാണ് അഖില്‍ മാരാറുടെ പ്രതികരണം.

Akhil Marar
സംസ്ഥാനത്ത് മദ്യവില കുറച്ചു, 50 രൂപ വരെ; നാളെ മുതല്‍ പ്രാബല്യത്തില്‍

യാതൊരു പ്ലാനിങ്ങുമില്ലാതെയാണ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കാമെന്നും പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കാമെന്നും യുഡിഎഫ് പറയുന്നതെന്ന് അഖില്‍ അറിയിച്ചു. സൗജന്യ യാത്ര ലഭിക്കുമ്പോള്‍ കെഎസ്ആര്‍ടിസിയോടൊപ്പം വലിയ നികുതി നല്‍കി ബാധ്യതയില്‍ പോകുന്ന സ്വകാര്യ ബസ് മേഖലയും തകരുമെന്നും അഖില്‍ കൂട്ടി ചേര്‍ത്തു.

ഇത്തരം അവസ്ഥയില്‍ പുരുഷന്‍മാര്‍ സ്വകാര്യ ബസിനെയും സ്ത്രീകള്‍ കെഎസ്ആര്‍ടിസിയെയും മാത്രം ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകുമെന്നാണ് അഖിലിന്റെ വാദം. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച പെന്‍ഷന്‍തുകയായ 2000 രൂപ പോലും യുഡിഎഫ് സര്‍ക്കാറിന് കൊടുക്കാന്‍ സാധിക്കില്ലെന്നും ആ അവസ്ഥയില്‍ 3000 കൊടുത്താല്‍ എന്തായി തീരുമെന്ന് പറയാന്‍ കഴിയില്ലെന്നും അഖില്‍ മാരാര്‍ വിമര്‍ശിച്ചു.

Summary

'KSRTC free travel will also destroy the private bus sector'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com