സൗജന്യയാത്ര: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റം, നാളെ മുതല്‍ ജെന്‍ഡര്‍ ടിക്കറ്റിങ്

KSRTC introduces gender-based ticketing for passengers starting tomorrow.
കെഎസ്ആര്‍ടിസി
Updated on
1 min read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ നാളെ മുതല്‍ 'ജെന്‍ഡര്‍ ടിക്കറ്റിങ്' സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

KSRTC introduces gender-based ticketing for passengers starting tomorrow.
'രാഹുല്‍ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ മുഖ്യമന്ത്രിയാകാന്‍ ചരടുവലിക്കുന്നു? കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയം'

ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്റ്റ്വെയറില്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് ഉചിതമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി എത്ര സ്ത്രീകളാണ് ദിനംപ്രതി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതെന്നു കണക്കെടുക്കാനുള്ള നടപടിയുടെ ഭാഗമാണ് നീക്കമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com