

തിരുവനന്തപുരം: ഡിജിറ്റൽ യാത്രാസേവനങ്ങളിലെ പുതിയ കാൽവെയ്പുമായി കെഎസ്ആർടിസി. യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഇന്ന് നിലവിൽ വരും.
ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ രാവിലെ 11 ന് നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി സി പി ജോൺ നിർവഹിക്കും. പ്രസ്തുത ചടങ്ങിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനവും ഉണ്ടാകും.
സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി യൂണിറ്റിനുള്ള അവാർഡ് ദാനം, കെഎസ്ആർടിസിയുടെ 24x7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനം, നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത മന്ത്രി നിർവ്വഹിക്കും.
ചടങ്ങിൽ ഗതാഗത സെക്രട്ടറി ശ്രീമതി ടി വി അനുപമ IAS സ്വാഗതം ആശംസിക്കും. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസി CMD പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates