തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഈ മാസം 29ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയില്‍ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്‌പോണ്‍സര്‍ ചെയ്യുന്നത്. തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും, ഗ്രാമപ്രദേശങ്ങളിലേക്കും, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളിലേക്കും പൊതു ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് ആരംഭിക്കുന്ന പ്രത്യേക കെഎസ്ആര്‍ടിസി ബസ് സര്‍വീസാണ് 'ഗ്രാമവണ്ടി'.
നിലവില്‍ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സര്‍വീസുകളാണ് ഗ്രാമവണ്ടി സര്‍വീസ് ആക്കി മാറ്റുന്നത്. ഈ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനന്‍സ്, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ ചെലവ് കെഎസ്ആര്‍ടിസി വഹിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനാകും. സ്‌പോണ്‍സണ്‍ ചെയ്യുന്നവരുടെ പരസ്യങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂര്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് മാസത്തില്‍ ഗ്രാമവണ്ടികളുടെ സര്‍വീസ് ആരംഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates