

കണ്ണൂര്‍: എംഎസ്എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സിഎച്ച്. മതം പറഞ്ഞ് വിദ്യാര്‍ഥി സമൂഹത്തെ വേര്‍തിരിക്കുന്നുവെന്നും ഇവരെ ക്യാംപസില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് കെഎസ് യു നേതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ചില ഇത്തിക്കണികള്‍ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണ്. എംഎം കോളേജില്‍ കെ എസ് യൂ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ച ഈ സംഘടന ക്യാംപസുകളില്‍ വര്‍ഗ്ഗീയ ചിന്തകളുടെ അപ്പസ്‌തോലന്‍ന്മാരായി പ്രവര്‍ത്തിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ച്ചപാടുകള്‍ക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല'
'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങള്‍ എറിയപ്പെടുന്ന കാലം അതിവിദൂരമല്ല. എംഎസ്എഫ് മതസംഘടന തന്നെയാണ്. കണ്ണൂരിലെ ക്യാമ്പസ്സില്‍ നിന്നും അകറ്റി നിര്‍ത്താം ഈ കൂട്ടരേ'- കുറിപ്പില്‍ പറയുന്നു.
KSU Kannur District Secretary Mubas C.H. has launched a scathing criticism against the MSF. The KSU leader wrote on Facebook that the MSF is dividing the student community based on religion and should be kept away from campuses.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates