മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെ; സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ തുറക്കില്ല; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍.
Top News
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

കൊച്ചി കുണ്ടന്നൂരില്‍ നിന്നും പിടികൂടിയത് കുറുവ സംഘാംഗമായ സന്തോഷ് ശെല്‍വത്തെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. തമിഴ്‌നാട് കാമാക്ഷിപുരത്തു നിന്നും സന്തോഷ് ഉള്‍പ്പെടെ കുറുവ സംഘത്തിലെ 14 പേര്‍ കേരളത്തില്‍ മോഷണത്തിന് എത്തിയതായിട്ടാണ് വിവരം. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതനം ഉടന്‍ ലഭ്യമാക്കുക, ഓണക്കാലത്തെ ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. ഡല്‍ഹി മന്ത്രി കെലാഷ് ഗെഹലോട്ട് രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി പ്രാഥമിക അംഗത്വവും ഒഴിയുന്നതായി എഎപി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇന്നത്തെ പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ നോക്കാം.

1. മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവാ സംഘം തന്നെ; 14 പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയെന്ന് പൊലീസ്

kuruva gang
അറസ്റ്റിലായ സന്തോഷ് പൊലീസുകാര്‍ക്കൊപ്പം ടിവി ദൃശ്യം

2. സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍

Working hours of ration shops have been restored
ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍എക്‌സ്പ്രസ് ഫോട്ടോ

3. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികളുടെ മൃതദേഹം-വിഡിയോ

3 women drown in resort

4. ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനം, ശബരിമലയില്‍ കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന

sabarimala
ശബരിമലഫയല്‍

5. എഎപിക്ക് തിരിച്ചടി; മന്ത്രി കെലാഷ് ഗെഹലോട്ട് രാജിവെച്ചു

 Kailash Gahlot
കൈലാഷ് ​ഗെഹലോട്ട് പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com