തിരുവന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന് ബെയ് ലിന് ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന് കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് മര്‍ദിച്ചത്..ശ്രീനഗര്‍: ഓപ്പറേഷന് സിന്ദൂര്‍ ഭീകരതയ്ക്കെതിരായ ശക്തമായ നടപടിയായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് പാകിസ്ഥാന് അവസാനിപ്പിക്കണം. ഓപ്പറേഷന് സിന്ദൂര്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോണ്മെന്റില് സംസാരിക്കുകയായിരുന്നു..തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതിന് തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താന്‍ പാര്‍ട്ടി വക്താവല്ല, വിദേശകാര്യങ്ങളെ കുറിച്ച് വ്യക്തിപരമായാണ് പറഞ്ഞത്. പാര്‍ട്ടി മീറ്റിങ്ങില്‍ താനും ഉണ്ടായിരുന്നെന്നും തന്നോട് ഒന്നും ആരും പറഞ്ഞിട്ടില്ലെന്നും താക്കീത് ചെയ്തെങ്കില്‍ അതിന്റെ രേഖ കാണിക്കുവെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു..തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ ചെയര്‍പേഴ്സണും ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്. സുഭാഷ് കണ്‍വീനറുമായ അഞ്ചംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. .ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാട് തള്ളി ഇന്ത്യ. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മൂന്നാം കക്ഷിയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളും ഇടപാടുകളും ഉഭയകക്ഷിപരമാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിലപാടാണിത്. സിന്ധു നദീജലക്കാര്‍ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates