'കാത്തിരുന്ന കാലമേ...അറിവുള്ള കരം അധികാര പേനയെടുക്കട്ടെ...'; എല്‍ഡിഎഫിന്റെ പ്രചാരണ ഗാനത്തില്‍ ഇത്തവണ വേടന്‍

വേടനും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
 LDF has released its official campaign song for the upcoming elections
vedanscreen grab
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണഗാനം പുറത്ത്. റാപ്പര്‍ വേടന്‍ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ് ലൈനോടെയാണ് ഗാനം. കാത്തിരുന്ന കാലമേ...' എന്ന് തുടങ്ങുന്ന ഗാനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെടുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 LDF has released its official campaign song for the upcoming elections
പോക്‌സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയ കേസ്: ഹൈക്കോടതിയെ സമീപിച്ച് ആര്‍ ശ്രീലേഖ

വേടനും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 'ഒരുവിരല്‍ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള പാട്ടില്‍ 'അറിവുള്ള കരം അധികാര പേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' തുടങ്ങിയ വരികളുമുണ്ട്.

 LDF has released its official campaign song for the upcoming elections
മോഷണക്കുറ്റം ആരോപിച്ച് അപമാനം: യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ

2021ല്‍ ഗായിക സിത്താര കൃഷ്ണകുമാര്‍ ആലപിച്ച 'അന്തിവിണ്ണില്‍ അമ്പിളിക്കല' എന്ന ഗാനമായിരുന്നു എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സിത്താര തന്നെയായിരുന്നു ഈണം നല്‍കിയത്.

Summary

LDF has released its official campaign song for the upcoming elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com