നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ നിയമസഭ ചേരും; ചില ബില്ലുകള്‍ പാസ്സാക്കാനുണ്ടെന്ന് മുഖ്യമന്ത്രി

400 കെ വി പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ നഷ്ടപരിഹാര പാക്കേജ് കൊടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
VD Satheesan
മുഖ്യമന്ത്രി വിഡി സതീശന്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: പുതുതായി ചില നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി കേരള നിയമസഭ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുമ്പ് പാസ്സാക്കാത്ത ചില ബില്ലുകള്‍ക്കായാണ് പ്രത്യേക സെഷന്‍ ചേരുന്നതെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.

VD Satheesan
'അതേപ്പറ്റി ഒരു കമന്റുമില്ല, യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കും'; അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള കേരള സംസ്ഥാന കമ്മീഷന്‍ മാര്‍ച്ച് 22 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടിയും, സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും, ചില നിര്‍ദേശങ്ങള്‍ സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

കാസര്‍കോട്, വയനാട് 400 കെ വി പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ നഷ്ടപരിഹാര പാക്കേജ് കൊടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട്, സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.

VD Satheesan
ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടിയുമായി മുഖ്യമന്ത്രി
VD Satheesan
കുടുംബ ബജറ്റ് താളം തെറ്റുമോ?, അരി, പഞ്ചസാര, സവാള വില പൊള്ളിക്കും; പൊന്നിക്ക് 20 രൂപയുടെ വര്‍ധന
Summary

Legislative Assembly to convene from November 30 to December 10: Chief Minister VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER