പാൽ കുടിക്കാൻ മടി, വയറിളക്കവും; വീടിനുള്ളിൽ കണ്ടെത്തിയ പുലിക്കുട്ടി അവശനിലയിൽ; വിദ​​ഗ്ധ ചികിത്സയിൽ

പാലക്കാട് ധോണി ഉമ്മിനി പപ്പാടിയിൽ ആൾതാമസമില്ലാത്ത വീടിനുള്ളിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്
ഉമ്മിനി പപ്പാടിയിൽ ആൾതാമസമില്ലാത്ത വീടിനുള്ളിൽ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങൾ/ ഫേയ്സ്ബുക്ക്
ഉമ്മിനി പപ്പാടിയിൽ ആൾതാമസമില്ലാത്ത വീടിനുള്ളിൽ കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങൾ/ ഫേയ്സ്ബുക്ക്
Updated on
1 min read

തൃശൂർ; പാലക്കാട് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തിയ പുലിക്കുഞ്ഞ് അവശനിലയിൽ. പാൽ കുടിക്കാൻ പുലിക്കുട്ടി മടികാണിക്കുകയാണ്. കൂടാതെ വയറിളക്കവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കൂടുതൽ അവശനിലയിലാണ്. വിദ​ഗ്ധ ചികിത്സയ്ക്കായി പുലിക്കുട്ടിയെ വ്യാഴാഴ്ച് രാത്രി അകമലയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജന്റെ ഓഫിസിൽ എത്തിച്ചു. 

പാലക്കാട് ധോണി ഉമ്മിനി പപ്പാടിയിൽ ആൾതാമസമില്ലാത്ത വീടിനുള്ളിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കുഞ്ഞിപ്പുലികളെ വച്ച് തള്ളപ്പുലിയെ പിടിക്കാൻ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും ഒരു കുഞ്ഞിനെ എടുത്തുകൊണ്ടുപോവുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ എടുക്കാനായി പുലി വരാതിരുന്നതോടെയാണ് സംരക്ഷണം വനം വകുപ്പ് ഏറ്റെടുത്തത്. അവശനിലയിലായ പുലിക്കുട്ടി ചികിത്സയിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com