എല്ലാ ജില്ലകളിലും ആയിരത്തിൽ താഴെ കോവിഡ് രോ​ഗികൾ; കണക്കുകൾ ഇങ്ങനെ

എല്ലാ ജില്ലകളിലും ആയിരത്തിൽ താഴെ കോവിഡ് രോ​ഗികൾ; കണക്കുകൾ ഇങ്ങനെ
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ആയിരത്തിൽ താഴെ കോവിഡ് രോ​ഗികൾ. സംസ്ഥാനത്ത് ആകെ 8037 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. 

തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂർ 560, ആലപ്പുഴ 545, കാസർക്കോട് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,818 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

തൃശൂർ 917, പാലക്കാട് 496, മലപ്പുറം 862, കോഴിക്കോട് 741, തിരുവനന്തപുരം 648, കൊല്ലം 739, എറണാകുളം 689, കണ്ണൂർ 506, ആലപ്പുഴ 527, കാസർക്കോട് 359, കോട്ടയം 346, പത്തനംതിട്ട 232, ഇടുക്കി 164, വയനാട് 135 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com