കോഴിക്കോട്; യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ നടൻ ധർമ്മജൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ ചർച്ചകൾ സജീവുമാവുകയാണ്. ബാലുശേരിയിൽ താരം മത്സരിക്കുമെന്ന സാധ്യതകളാണ് പുറത്തുവരുന്നത്. അതിനിടെ ധർമ്മജനെ മത്സരിപ്പിക്കുന്നതിനെ വിമർശിച്ചിരിക്കുകയാണ് ദലിത് കോണ്‍ഗ്രസ്. സംവരണസീറ്റില്‍ സെലിബ്രിറ്റികളെ കൊണ്ടുവരരുതെന്നാണ് അവരുടെ വാദം. പിണറായി വിജയനെതിരെ ധര്‍മ്മജന്‍ ധര്‍മ്മടത്ത് മല്‍സരിക്കട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.
അത്തോളിയിലെ ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബാലുശേരിയില്‍ ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. സാധ്യത തള്ളികളയാനാകില്ലെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും ജില്ലാ നേതൃത്വവും വ്യക്തമാക്കി. അതിനു പിന്നാലെ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ധർമജനും വ്യക്തമാക്കുകയായിരുന്നു. എവിടെ വേണമെങ്കിലും മല്‍സരിക്കാന്‍ തയ്യാറാണെന്നാണ് താരം പറഞ്ഞത്.
ധര്‍മ്മജന്‍റെ ഈ പ്രസ്താവനയില്‍ ഉയർത്തിക്കാട്ടിയാണ് ദലിത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ധര്മ്മജന് ബാലുശേരിയില്‍ തന്നെ മല്‍സരിക്കണമെന്നില്ലാത്തതിനാല്‍ സംവരണ മണ്ഡലമായ ബാലുശേരി ദലിത് കോണ്‍ഗ്രസിന് നല്‍കണം. ഒപ്പം പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണം. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates