ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

നേമവും വട്ടിയൂർകാവും ഉൾപ്പടെ 12 മണ്ഡലങ്ങളിൽ ജയസാധ്യത; ബിജെപി നിർണായക ശക്തിയാകുമെന്ന് കോർ കമ്മിറ്റി

നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോൾ വിധിനിർണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്നുമാണ് വിലയിരുത്തി
Published on

കൊച്ചി; സംസ്ഥാനത്ത് 12 മണ്ഡലങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ. നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂർകാവ് ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുള്ളത്. നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോൾ വിധിനിർണയിക്കുന്ന ശക്തിയായി ബിജെപി മാറുമെന്നുമാണ് വിലയിരുത്തി. 

നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂർക്കാവിൽ വി.വി. രാജേഷും ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും പാലക്കാട്ട് ഇ. ശ്രീധരനും മലമ്പുഴയിൽ സി. കൃഷ്ണകുമാറും കാസർകോട്ട് കെ. ശ്രീകാന്തും ജയസാധ്യതയുള്ളവരാണ്. തെരഞ്ഞെടുപ്പിൽ മുപ്പതിൽ അധികം വരുന്ന മണ്ഡലങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തൃശ്ശൂരിൽ സുരേഷ് ഗോപിയും മണലൂരിൽ എ.എൻ. രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോർത്തിൽ എം.ടി. രമേശും നല്ല മത്സരമാണ് കാഴ്ചവെച്ചത്. ബൂത്തുകളിൽനിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാർട്ടിക്കുള്ളത്.

മുപ്പതിനായിരത്തിലധികം വോട്ടുകൾ ബി.ജെ.പി.ക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണു നടന്നത്. ഫലം വരുന്നതോടെ ബി.ജെ.പി. കേരളത്തിൽ പുതിയ ചരിത്രമെഴുതും. ബി.ജെ.പി.യുടെ കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ നേതൃത്വത്തിൽനടന്ന കോർ-കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com