സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ മാറ്റം; 341 ബ്രാന്‍ഡുകള്‍ക്ക് വില കൂടും, 107 ബ്രാന്‍ഡുകള്‍ക്ക് കുറയും

അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.
 alcoholic beverages
ഫയല്‍ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവര്‍ധനവ് നിലവില്‍ വന്നു. പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിച്ചത്. ജനപ്രിയ ബ്രാന്‍ഡായ ജവാന് പത്തു രൂപ വര്‍ധിച്ചിട്ടുണ്ട്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വില വര്‍ധിച്ചത്. 45 കമ്പനികളുടെ 107 ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞു.

സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വര്‍ധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ മദ്യ കമ്പനികള്‍ക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. ഇപ്പോള്‍ സ്പിരിറ്റ് വില കൂടിയതിന്റെ പേരിലും കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ വില കൂട്ടുന്നത്. 15 മാസത്തിന് ശേഷമാണ് മദ്യവില വര്‍ധിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com