വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിന്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി സംസ്ഥാന സര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിരുന്നുവെന്നും സതീശന് അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന് അയച്ച കത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. ശബരിമല അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ആഗോള അയ്യപ്പസംഗമം ഇനി നടത്തില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ വേദനിക്കുന്നത് ദേവസ്വം ബോര്‍ഡ് ആണെന്നും തങ്ങളാരും കട്ടിട്ടില്ലെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം..അമ്പലപ്പുഴ എംഎല്‍എ ജി സുധാകരനെ വഴിയില്‍ തടഞ്ഞ് സിപിഎം പ്രവര്ത്തകന്. നീര്‍ക്കുന്നം സ്ക്ൂളില്‍ എംഎല്‍എ എത്തിയപ്പോഴാണ് ജി സുധാകരനുമായി സിപിഎം പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ ഹാരിസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ജി സുധാകരന് പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയ ശേഷമാണ് പാര്‍ട്ടി വിട്ടതെന്ന് സിപിഎം പഞ്ചായത്ത് അംഗം പറഞ്ഞു. എന്നാല്‍, പാര്‍ട്ടിക്ക് വെളിയില്‍ പോയെന്ന് പറഞ്ഞ സുധാകരന് തന്റെ വിജയം 21000 വോട്ടിന്റെ ഭൂരീപക്ഷത്തിനാണെന്നും മറുപടി നല്കി..കോടതിമുറിയില്‍ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരനെ സുപ്രീംകോടതിയില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അസഭ്യവര്‍ഷത്തോടൊപ്പം ഇയാള്‍ ഫയലുകള്‍ എടുത്തെറിയുകയും ചെയ്തു..കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. രണ്ട് പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates