ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു, ചേന്തി അനിലിനെ പുറത്താക്കി കോൺഗ്രസ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു.
Loknath Behera, pinarayi vijayan, Chenthi Anil
Loknath Behera, pinarayi vijayan, Chenthi Anil
Edited By:

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി നാളെ ( ഞായറാഴ്ച ) അവസാനിക്കും. പുതിയ സ്ഥിരം എംഡിയെ കേരള സര്‍ക്കാര്‍ തീരുമാനിക്കുന്നത് വരെ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

Loknath Behera
Loknath Behera ഫയൽ

2. 'കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിയായി, പാർട്ടിയെ തകർക്കാൻ നോക്കി'; പയ്യന്നൂരിലെ തോൽവിയിൽ ആഞ്ഞടിച്ച് പിണറായി വിജയൻ

pinarayi vijayan
പിണറായി വിജയൻ പ്രസം​ഗിക്കുന്നു ഫെയ്സ്ബുക്ക്

3. 'ചൂടായാല്‍ നീ എന്തു ചെയ്യും, മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി; ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്ളയാള്‍'; പുറത്താക്കി കോണ്‍ഗ്രസ്

Chenthi Anil
ചേന്തി അനില്‍

4. 'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

Mallikarjun Kharge, Rahul Gandhi
രാഹുൽ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ ശുദ്ധികലശം നടത്തിയ നടപടി അത്യന്തം ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദലിത് വിഭാഗങ്ങൾ സമൂഹത്തിൽ മുന്നേറുന്നതും ആത്മാഭിമാനത്തോടെ ജീവിക്കുന്നതും അംഗീകരിക്കാൻ സാധിക്കാത്ത ബിജെപിയുടെയും ആർഎസ്എസിന്റെയും ജാതീയ മനോഭാവമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് അധ്യക്ഷന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്.

5. 'യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, പോസ്റ്ററുകൾ പോലുമൊട്ടിച്ചില്ല'; ബേപ്പൂരിലെ പരാജയത്തിൽ പിവി അൻവർ

PV Anvar Slams UDF Leadership for Beypore defeat
പിവി അൻവർഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com