ഓണം ബംപര്‍ അടിക്കാത്തതിന്റെ ദേഷ്യത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

ഓണം ബംപര്‍ ലോട്ടറി അടിക്കാത്തതിന്റെ ദേഷ്യത്തിനു ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു
Thiruvonam Bumper
Thiruvonam Bumper file
Edited By:
Updated on: 
1 min read

കല്‍പ്പറ്റ: ഓണം ബംപര്‍ ലോട്ടറി അടിക്കാത്തതിന്റെ ദേഷ്യത്തിനു ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. വയനാട് നെന്മേനിയില്‍ ലോട്ടറി വില്‍പന നടത്തുന്ന വിനീത രജീഷിനാണ് ഗുരുതരമായി കുത്തേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് പാട്ടവേല്‍ സ്വദേശി ശിവകുമാറിനെ ബത്തേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നമ്പ്യാര്‍കുന്നില്‍ പൂങ്കാവനം ലോട്ടറി എന്ന പേരില്‍ ലോട്ടറി വ്യാപാരം നടത്തുന്ന വിനീത രജീഷിന്റെ കടയില്‍ നിന്നുമാണ് ശിവകുമാര്‍ സ്ഥിരമായി ടിക്കറ്റ് വാങ്ങിയിരുന്നത്. ഓണം ബംപറും ഇയാള്‍ ഇവിടെ നിന്നും വാങ്ങിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ടിക്കറ്റുമായി എത്തിയ ശിവകുമാര്‍ സമ്മാനം ഒന്നും അടിച്ചില്ലെന്ന നിരാശയില്‍ വിനീതയുമായി വഴക്കിട്ടു.

തുടര്‍ന്നാണ് ആക്രമണം. ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. വിനീതയുടെ കഴുത്തിലും തലയിലും ഒട്ടേറെ പ്രാവശ്യം കുത്തേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പരിക്കേറ്റ നിലയില്‍ കണ്ടത്. സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശിവകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് നൂല്‍പ്പുഴ പൊലീസിനു കൈമാറി. ഗുരുതരമായി പരിക്കേറ്റ വിനീതയെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Thiruvonam Bumper
അഡ്വ പി ജയപാല മേനോൻ അന്തരിച്ചു: സമാന്തര സിനിമാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സാംസ്കാരിക നായകൻ
Thiruvonam Bumper
നവരാത്രി- ദീപാവലി തിരക്ക്; ബംഗളൂരുവില്‍ നിന്ന് അധിക സർവീസുകളുമായി കെഎസ്ആർടിസി, ബുക്കിങ് ആരംഭിച്ചു
Summary

Lottery seller stabbed in anger over failing to win the Onam Bumper; accused arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com