'കേളു അത്ര ജൂനിയറല്ല; ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് തെറ്റായ സന്ദേശം നല്‍കും; സവര്‍ണ പ്രീണനമുണ്ടോയെന്ന് സംശയം'

ഒആര്‍ കേളു അത്ര ജൂനിയറായ ഒരാളല്ല. അദ്ദേഹം മന്ത്രിയാകുമ്പോള്‍ നിലവില്‍ മുന്‍മന്ത്രി കെ രാധാകൃഷ്ണന് എന്തെല്ലാം വകുപ്പുകളിലാണോ ചുമതലയുണ്ടായിരുന്നത് അതെല്ലാം നല്‍കണമായിരുന്നു
M Geethanandan said CPM showed discrimination against OR Kelu
ഒആര്‍ കേളു - എം ഗീതാനന്ദന്‍ഫെയ്‌സ്ബുക്ക്
Updated on
1 min read

കല്‍പ്പറ്റ: നിയുക്ത മന്ത്രി ഒആര്‍ കേളുവിനോട് സിപിഎം കാണിച്ചത് വിവേചനമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ദേവസ്വം വകുപ്പ് നല്‍കാതിരുന്നത് മോശപ്പെട്ട സന്ദേശം നല്‍കും. തെറ്റുതിരുത്തല്‍ പാതയിലാണ് ഇടതുപക്ഷ സര്‍ക്കാരെങ്കില്‍ ഈ തീരുമാനം തിരുത്തപ്പെടണമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ഇടതുമുന്നണി സര്‍ക്കാരില്‍ ഒരാള്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് മന്ത്രിയാകുന്നതെന്ന് ഗീതാനന്ദന്‍ പറഞ്ഞു. വനിതകള്‍ ഇല്ലാത്ത പ്രത്യേകസാഹചര്യത്തിലാണ് യുഡിഎഫ് ജയലക്ഷ്മിയെ മന്ത്രിയാക്കിയത്. ഒആര്‍ കേളു അത്ര ജൂനിയറായ ഒരാളല്ല. അദ്ദേഹം മന്ത്രിയാകുമ്പോള്‍ നിലവില്‍ മുന്‍മന്ത്രി കെ രാധാകൃഷ്ണന് എന്തെല്ലാം വകുപ്പുകളിലാണോ ചുമതലയുണ്ടായിരുന്നത് അതെല്ലാം നല്‍കണമായിരുന്നു. ദേവസ്വം വകുപ്പ് എടുത്തുമാറ്റിയത് ശരിയായില്ലെന്ന് മാത്രമല്ല, അതിനകത്ത് ഒരു സവര്‍ണ പ്രീണനമുണ്ടോയെന്ന് സംശയിക്കാവുന്നതാണെന്നും ഗീതാനന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പരിചയക്കുറവ് കാരണമാകാം തനിക്ക് കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത ദേവസ്വം, പാര്‍ലമെന്ററി വകുപ്പുകള്‍ നല്‍കാതിരുന്നതെന്നായിരുന്നു ഇക്കാര്യത്തില്‍ ഒആര്‍ കേളുവിന്റെ പ്രതികരണം. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് രാധാകൃഷ്ണന് പകരം ഒആര്‍ കേളുവിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് കെ രാധാകൃഷ്ണന്‍ ജയിച്ചതോടെയാണ് മന്ത്രിസഭയില്‍ ഒആര്‍ കേളു പകരക്കാരനായി എത്തിയത്.

M Geethanandan said CPM showed discrimination against OR Kelu
ആനയെ തളക്കുന്നതിനിടെ പാപ്പാനെ ചവിട്ടിക്കൂട്ടി, തുമ്പിക്കൈയില്‍ കോര്‍ത്ത് നിലത്തെറിഞ്ഞു; ദാരുണാന്ത്യം; സഫാരി കേന്ദ്രത്തിനെതിരെ കേസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com